തിരുവനന്തപുരം: സര്‍ക്കാരിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ കണ്‍സല്‍റ്റന്റാക്കി വച്ചതിനു പ്രതിമാസ ചെലവ് 3.18 ലക്ഷമായിരുന്നുവെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ.പത്താം ക്ലാസ് യോഗ്യതയും വ്യാജ ബിരുദവുമുള്ള സ്വപ്നയെ കൊണ്ടു വന്ന കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ഈ ഇനത്തില്‍ ഇതുവരെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കിയത് 19.06 ലക്ഷം രൂപ. ബാക്കി നല്‍കാനുള്ളതു കൂടി കൂട്ടുമ്പോള്‍ കാല്‍ കോടിയിലധികെ വരും.
സ്വപ്നയെ നിയമിച്ചതിനു പ്രതിമാസം 2.7 ലക്ഷം രൂപയെന്ന കണ്കകാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ജിഎസ്ടി ഉള്‍പ്പെടെയുള്ള വ്യകത്മാക്കിയിരുന്നില്ല.ഇതുകൂടി ചേര്‍ത്താണു 3.18 ലക്ഷം രൂപ. കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരമുള്ള ജൂനിയര്‍ കണ്‍സല്‍റ്റന്റിന്റെ നിരക്കാണ് 2.7 ലക്ഷം രൂപ.കരാറുകാരായ പിഡബ്ല്യുസിക്ക് പ്രതിമാസ കമ്മീഷന്‍ 1.3 ലക്ഷം രൂപയിലധികമായാണ് ഈ ഇചപാടിലിലൂടെ ലഭിച്ചിരുന്നത്. അതായത് കണ്‍സല്‍റ്റന്‍സി തുകയില്‍ പകുതിയോളം പിഡബ്ല്യുസിയുടെ കൈയ്യില്‍. ബാക്കി 1.46 ലക്ഷം രൂപയാണ് ഇടനില ഏജന്‍സിയായ വിഷന്‍ ടെക്‌നോളജിക്ക് നല്‍കുന്നത്. ഇതില്‍ 1.1 ലക്ഷം സ്വപ്നക്ക് ശമ്പളം നല്‍കി.