സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവവും തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്‌ന അറസ്റ്റിലായത്. ഒന്നര വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് സ്വപ്നക്ക് ഇന്ന് ജാമ്യം ലഭിച്ചത്.
ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തേക്കിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇവർ പ്രതികരിച്ചില്ല