X

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്‌നാ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയിലില്‍ എത്തിയാണ് കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌പെയ്‌സ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലാണ് അറസ്റ്റ്.

ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായി ജോലി നേടാന്‍ സ്വര്‍ണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലാണ് തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാക്കനാട് ജയിലില്‍ എത്തി പൊലീസ് സംഘം സ്വപ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ബി.കോമില്‍ ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയിരുന്നത്.

എന്നാല്‍, സര്‍വകലാശാല ബി.കോം കോഴ്‌സ് നടത്തുന്നിലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ത്ഥിനി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാര്‍ രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് സ്വപ്നയെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പ്രതി ചേര്‍ത്തതും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. സ്വപ്നയെ കസ്റ്റഡിയിലെടുക്കാന്‍ ഉടന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

 

web desk 1: