സ്വപ്ന സുരേഷിന് പുതിയ ജോലിയില്‍ നിയമനം ലഭിച്ചു. എച്ച്.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി) എന്ന സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒയിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. എസ്.കൃഷ്ണകുമാര്‍ എന്ന മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായവിന്റെയും നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് എച്ച്.ആര്‍.ഡി.എസ്. മലയാളികള്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളാണ് ഇതിന്റെ പ്രധാന പദവികളിലിരിക്കുന്നത്. എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പങ്ക് പുറത്തറിയുന്നത്. 2020 ജൂലൈ അഞ്ചിനായിരുന്നു സംഭവം നടന്നത്.