സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തില്ല. ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സ്വപ്‌ന
നല്‍കിയ സാവകാശം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെ ചോദ്യേം ചെയ്യല്‍ നടന്നില്ല.ഇതോടെ സ്വപ്ന കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നിന്ന് മടങ്ങി. രണ്ട് ദിവസത്തിനു ശേഷം വീണ്ടും ഹാജരാകും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇ.ഡി അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇ.ഡി മുമ്പാകെ സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണ് മാധ്യമങ്ങളിലൂടെ സ്വപ്‌ന നടത്തിയത്.