Categories: keralaNews

മസ്‌ക്കറ്റില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിക്കാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമാക്കി മൊഴി

കൊച്ചി: മസ്‌കത്തില്‍ സ്വപ്‌നയ്ക്ക് കോളജ് ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടിരുന്നതായി ഇന്റര്‍വ്യു സമയത്ത് ശിവശങ്കര്‍ കോളജിലുണ്ടായിരുന്നതായും മൊഴി.

ഡോളര്‍കടത്ത് കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്ത മസ്‌ക്കറ്റിലെ കോളജിലെ ഡീന്‍ആയ ഡോ.കിരണാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018ലാണ് ഇന്റര്‍വ്യുവിനായി സ്വപ്‌ന മസ്‌ക്കറ്റിലെത്തിയത്. ഈസമയം സ്ഥലത്തുണ്ടായിരുന്ന ശിവശങ്കര്‍ അവിടേക്ക് എത്തുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line