കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവ്. ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടേതാണ് ഉത്തരവ്.
കോഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട് സമിതിക്കു മുമ്പാകെ കസ്റ്റംസ് പ്രിവന്റീവ് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസ് വാദം അംഗീകരിച്ചാണ് നടപടി. ജയിലിലെത്തി ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. പ്രതികള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.