X

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ല ഇന്ത്യയിലെ മുസ്‌ലീകളും ഹിന്ദുവാണെന്ന ആര്‍.എസ്.എസ് മേധാവിയുടെ വാദം തള്ളി സ്വാമി സരസ്വതി

ഇന്ത്യയിലിലെ മുസ്‌ലികളും ഹിന്ദുക്കളാണെന്നുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദത്തെ തള്ളി ദ്വാരക ശ്രദ്ധാ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി രംഗത്ത് . ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു കഴിഞ്ഞ ദിവസം ത്രിപുരയില്‍ മോഹന്‍ ഭഗവത് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതവാദമാണെന്നും ഇത് സമൂഹത്തിന്റെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കുമെന്നും ശങ്കരാചാര്യ പറഞ്ഞു.

യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വസിക്കുന്നത്. എന്നാല്‍ മുസ്‌ലികള്‍ ഖുര്‍ആനിലും ഹദീസിലുമാണ് പിന്തുടരുന്നത്. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതാകട്ടെ ബൈബിളുമാണ് സ്വരൂപാനന്ദ് സരസ്വതിപറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ല. ശങ്കരാചാര്യര്‍ക്കോ ധര്‍മാചാര്യര്‍ക്കോ മാത്രമാണ് അതിനുള്ള അവകാശം സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരും ക്ഷേത്രം നിര്‍മിക്കരുത്. വോട്ടിങ് മെഷീനുമായി ബന്ധപ്പെ്ട്ട് വിവാദം ഉയരുന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പറാണ് അനുയോജ്യമെന്നും ശങ്കരാചാര്യ വ്യക്തമാക്കി.

chandrika: