തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്ന അന്ത്യം. മൃതദേഹം ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ സമാധിയിരുത്തും.
വാര്‍ധക്യസഹജമായ ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വര്‍ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.