X
    Categories: Auto

ഓഫ് റോഡ് രാജാവാകാന്‍ ഒരുങ്ങി സുസുക്കി ജിംനി

ഓഫ് റോഡ് ഡ്രൈവിങും യാത്രാസുഖവും ഉറപ്പുവരുത്തുന്ന സുസുക്കി ജിംനി ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങള്‍ നടത്തി. സുസുക്കിയുടെ ചെറു എസ്‌യുവിയാണ് ജിംനി. ജിംനിയുടെ സ്‌പോര്‍ട്ടി വകഭേദമായ സിയാറയുടെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്നത് ജിംനിയുടെ 3 ഡോര്‍ പതിപ്പാണെങ്കിലും ഇന്ത്യയില്‍ എത്തുക 5 ഡോര്‍ പതിപ്പായിരിക്കും.

രണ്ടു വര്‍ഷം മുമ്പ് രാജ്യാന്തര വിപണിയില്‍ അരങ്ങേറിയതു മുതല്‍ വന്‍ ഡിമാന്റാണ് സുസുക്കി ജിംനിക്ക്. വൈഡബ്ല്യു ഡി എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന 5 ഡോര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ മാത്രമായിരിക്കില്ല മറ്റു രാജ്യാന്തര വിപണിയിലും എത്തിയേക്കും.

നിലവില്‍ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിര്‍മിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം ഉത്പാദനം കൂട്ടാന്‍ സുസുക്കിയെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ സുസുക്കി സ്ഥാപിച്ച നിര്‍മാണശാലയില്‍ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന.

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പനയ്‌ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തില്‍ താഴ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 600 സിസി, 1.5 ലീറ്റര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയില്‍ ജിംനി വില്‍പനയിലുള്ളത്. ഇതില്‍ 1.5 ലീറ്റര്‍ എന്‍ജിന്‍ ഇന്ത്യന്‍ പതിപ്പിന് ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എര്‍ട്ടിഗയ്ക്കും സിയാസിനും എക്‌സ് എല്‍ 6നും കരുത്തു പകരുന്ന എന്‍ജിന് എകദേശം 104 എച്ച്പി കരുത്തും 138 എന്‍ എം ടോര്‍ക്കുമുണ്ട്. കൂടാതെ ഫോര്‍വീല്‍ െ്രെഡവ് മോഡലുമുണ്ടാകും.

Test User: