X

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയം; അരുവിക്കരയില്‍ നവവധു ജീവനൊടുക്കി

തിരുവനന്തപുരം അരുവിക്കരയില്‍ നവ വധുവിനെ ഭര്‍ത്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. ആറ്റിങ്ങല്‍ പോയിമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് രേഷ്മയുടെ വിവാഹം കഴിഞ്ഞത്. സംഭവ സമയത്ത് ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതില്‍ രേഷ്മക്ക് മനോവിഷമം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അരുവിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

webdesk11: