ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അത് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡി.വൈ.എസ്.പി പി.പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോണ്‍സണിന്റെ മകളുടെ പിറന്നാളാഘോഷത്തിന് വേണ്ട ചിലവുകള്‍ വഹിച്ചത് ഗുണ്ടകളാണെന്നും കണ്ടെത്തി.
ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് സി.ഐമ്മാരെയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാറ്റൂരുണ്ടായ ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വെട്ടേറ്റ നിധിന്‍, ആക്രമണം നടത്തിയ ഓംപ്രകാശ് എന്നിവരുമായി പല ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.