X

ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ജോയ് ആന്റണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എക്‌സൈസിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8 ലിറ്റര്‍ വാറ്റും 35 ലിറ്റര്‍ കോടയും പിടിച്ചെടുത്തിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഇദ്ദേഹത്തെ കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല.

webdesk11: