X

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കാര്യവട്ടം ക്യാമ്പസില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങ്ങിന് പിന്നിലെന്നും ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചു. കോളേജിലെ ആന്റി റാഗിങ്ങ്് സെല്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. റാഗ് ചെയ്ത 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

webdesk18: