കണ്ണൂര്‍: ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയത് വിവാദമായതോടെ മുഖം രക്ഷിക്കല്‍ തന്ത്രവുമായി സര്‍ക്കാര്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി ശിക്ഷാ ഇളവ് നല്‍കിയ ശുപാര്‍ശയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്ക ബി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.