X

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് വകുപ്പ് തല അന്വേഷണം നടത്തുന്നത്. വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്തിനാൽ ജേക്കബ് തോമസിനെ പുറത്തുനിർത്താനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അവലോകന കമ്മിറ്റി ശുപാർശ ചെയ്തത്. ഈ ശുപാർശ അംഗീകരിച്ചാണ് നാലുമാസത്തേക്ക് കൂടി മുഖ്യമന്ത്രി സസ്പെൻഷന്‍ നീട്ടിയത്.

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ജേക്കബ്‌ തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തലസ്ഥാനത്തെ പ്രസ്ക്ലബ്ബില്‍ അഴിമതി വിരുദ്ധ ദിനാചരണ യോഗത്തില്‍ പ്രസംഗത്തിനിടെ “സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന” വിവാദ പ്രസ്താവനയെ തുടര്‍ന്നായിരുന്നു യായിരുന്നു സസ്പെന്‍ഡ്.

സംസ്ഥാനത്ത് നിയമ വാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം .ഇതുള്‍പ്പെടെ നിശിത വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്.

ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്‍റ് ചെയ്തത്.  എട്ടുമാസമായി  സസ്പെൻഷനിൽ കഴിയുകയാണ് ജേക്കബ് തോമസ്.

 

chandrika: