X

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍

കൊച്ചി- തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ സി.ഐ യുമായ പി.ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച  പി.ആര്‍.സുനുവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത് പിന്നാലെ കൊച്ചി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചെതെന്നാണു വിവരം.തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും മൂന്നാം പ്രതിയായ സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം നല്‍കിയിരുന്ന വിശദീകരണം.

Test User: