വില്‍പനയ്ക്ക് എത്തിച്ച മദ്യം പിടിച്ചെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പങ്കിട്ടെടുത്ത് കേസ് ഒതുക്കി തീര്‍ത്തു. മഹസര്‍ എഴുതി കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയാണ് ഉണ്ടായത്. മൂന്ന് കുപ്പി വിദേശ മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചാവക്കാട് റേഞ്ച് എക്‌സൈസ് ഓഫീസിലെ ഉദ്യോഗെസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്യുകയും നിര്‍ബന്ധിച പരിശീലനത്തിനയയ്ക്കാനും ഉത്തരവായത്.
ചാവക്കാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്‌സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു.