X

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍

ശബരിമല ഡ്യൂട്ടിക്കിടെ നിലയ്ക്കലില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെതിരെയാണ് നടപടി.

കഴിഞ്ഞ നവംബര്‍ 13നാണ് സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പദ്മകുറിന്. ഡ്യൂട്ടി സമയത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തീര്‍ത്ഥാടകര്‍ നല്‍കിയ പരാതി.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

webdesk17: