X

കോഴിക്കോട് അത്തോളിയിലെ ജനവാസമേഖലയിൽ കടുവയെന്ന് സംശയം; നാട്ടുകാര്‍ ഭീതിയിൽ

കോഴിക്കോട്: അത്തോളിയിലെ ജനവാസ മേഖലകളിൽ കണ്ടത് കടുവയെന്ന് സംശയം. കൂമുള്ളി പുത്തഞ്ചേരി റോഡിലാണ് തിങ്കളാഴ്ച വീണ്ടും കടുവയ്ക്ക് സമാനമായ മൃ​ഗത്തെ കണ്ടത്. മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ ഭാ​ഗങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

സെയ്ദ് തോട്ടത്തിൽ എന്നയാളുടെ വീടിന് മുന്നിൽ അയൽവാസിയായ യുവാവാണ് കടുവയെന്ന് സംശയിക്കുന്ന ജീവിയെ തിങ്കളാഴ്ച കണ്ടത്. തുടർന്ന് അത്തോളി പോലീസും കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ വിജിത്തിന്റെ നേതൃത്തിലുളള സംഘവും പരിശോധന നടത്തി.

സി.സി.ടി.വിയും കാൽപാടുകളും ഉൾപ്പടെ പരിശോധിച്ചതിൽനിന്നും കടുവയാണെന്ന സംശയത്തിലാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ. ഇതോടെ ജനങ്ങളും ഭീതിയിലായി. കഴിഞ്ഞ ദിവസം വേളൂരിൽ വീട്ടമ്മ കടുവയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി അടക്കം നടത്തിയ പരിശോധനയിൽ കടുവയോ പുലിയോ അല്ല എന്നായിരുന്നു അറിയിച്ചത്.

webdesk14: