അബുദാബി: സാമ്പത്തിക തട്ടിപ്പ് കേസ്സില്‍ പ്രതിക്ക് 25 വര്‍ഷം തടവും 40 ദശലക്ഷം പിഴയും വിധിച്ചുകൊണ്ട് അബുദാബി കോടതി ഉത്തരവിട്ടു.
സാമ്പത്തിക തട്ടിപ്പിനുപുറമെ, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസ്സുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ അധികാരപരിധിയുള്ള അബുദാബി ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്.
തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു വന്‍വെട്ടിപ്പ് നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടു. ഫണ്ട് ദുര്‍വിനിയോഗം, മനഃപൂര്‍വം നാശനഷ്ടം വരുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഔദ്യോഗിക രേഖകളുടെ ഉപയോഗം, അപഹരിച്ച തുകകള്‍ തിരിച്ചടയ്ക്കല്‍, പിഴച്ച തുകയ്ക്ക് തുല്യമായ പിഴ എന്നിവയ്ക്ക് ക്രിമിനല്‍ കോടതി പ്രതിയെ 15 വര്‍ഷം തടവിനു വിധിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റത്തിന് കോടതി അദ്ദേഹത്തിന് പത്ത് വര്‍ഷത്തെ തടവും 10 മില്യണ്‍ ദിര്‍ഹം പിഴയും വിധിച്ചു, കൂടാതെ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ ഉപയോഗിച്ചതോ ഫലമായതോ ആയ എല്ലാ വരുമാനങ്ങളും വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.
അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍, പ്രതി തന്റെ പ്രൊഫഷണല്‍ പദവി ദുരുപയോഗം ചെയ്ത് പൊതുഫണ്ട് വിനിയോഗിച്ചു ആഢംബര കാറുകള്‍, പ്രത്യേക അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവ സ്വന്തമാക്കുകയും വിദേശ യാത്രകള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.