X
    Categories: News

കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ പ്രണവിനെ (30) കാട്ടൂര്‍ പൊലീസ് പിടികൂടി. ഒക്ടോബറില്‍ പ്രതിയെ ആറുമാസത്തേക്ക് തൃശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു. കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് പ്രതി.

ഉത്തരവ്‌ലംഘിച്ച പ്രതി തൃശൂരില്‍നിന്ന് ഓട്ടോവിളിച്ച് കാട്ടൂരില്‍ എത്തിയ ശേഷം ഓട്ടോ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു.

 

 

 

webdesk17: