ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കിഡ്‌നി മാറ്റല്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി ഐയിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ശാസ്ത്രക്രിയ 2മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ വിജകരമായിരുന്നെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഐയിംസ് ഡയറക്ടര്‍ എംസി മിശ്ര, സര്‍ജന്‍ വികെ ബന്‍സാല്‍, വി സീനു, നെഫ്രോളജിസ്റ്റ്‌സന്ദീപ് മഹാജന്‍ എന്നീ ഡോക്ടര്‍മാരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
ശാസ്ത്രക്രിയക്ക് ശേഷം 64 കാരിയായ സുഷമയെ ഓപ്പറേഷന്‍ തിയ്യറ്ററിന് സമീപത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതയായിരുന്നു സുഷമ സ്വരാജ്. വൃക്കയ്ക്ക് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ ഡയാലിസിസിന് വിധേയയായിരുന്നു. നവംബര്‍ 16 ന് കേന്ദ്രമന്ത്രി തന്നെയാണ് താന്‍ വൃക്ക മാറ്റിവെക്കലിനായി താന്‍ എയിംസിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.