ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിപ്പ് പാകിസ്താന്‍ പൗരന്മാര്‍ക്ക് സമ്മാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഉടന്‍ അനുവദിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. ഇതിലെ കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിനെ കാണാന്‍ അദ്ദേഹത്തിന്റെ മാതാവിന് വിസ അനുവദിക്കുന്നതിന് പാകിസ്താന്‍ കാലതാമസം വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ നല്‍കുന്നതിന് നിയമം കര്‍ശനമാക്കിയത്.
വിദഗ്ധ ചികിത്സ തേടി നിരവധി പാക് പൗരന്മാര്‍ ഇന്ത്യയിലെത്താറുണ്ട്. ഡല്‍ഹിയിലെ ആസ്പത്രിയിലെ കണക്കുകള്‍പ്രകാരം എല്ലാ മാസവും 500ലധികം പാകിസ്താനികള്‍ രാജ്യത്തെത്തുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
പാക് പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
Tags: sushma swaraj