ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. സുശാന്തിനോടൊത്ത് സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി നടത്തിയ യൂറോപ്പ് യാത്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സുശാന്തുമായി റിയ 25 ദിവസത്തെ യൂറോപ് ട്രിപ്പ് നടത്തിയത്. സ്വിറ്റ്‌സര്‍ലന്റ്, ഓസ്ട്രിയ, ഇറ്റലി, ഫ്രാന്‍സ്, യുഎഇ എന്നീ രാജ്യങ്ങളിലായി ഒക്ടോബര് മൂന്നു മുതല്‍ 28 വരെ ഇരുവരും ചെലവഴിച്ചു. ഈ യാത്രയെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. ഇതൊരു ബിസിനസ് ട്രിപ്പാണോ യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇരുവരും നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.
മകന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ അച്ഛന്‍ കഴിഞ്ഞ മാസം ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റിയക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം നടക്കുന്നുണ്ട്.