X

സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ഫെബ്രുവരിയില്‍ ആണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേര് മര്‍ദ്ദിച്ചെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് പല തവണ സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്ന് വണ്ടൂര്‍ പോലീസ് വീട്ടില്‍ ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

Test User: