ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹോര്‍മോണ്‍ പരിശോധനകള്‍ക്കായി ഇന്നലെ രാത്രിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കാര്‍ഡിയോ-ന്യൂറോ സെന്ററിലാണ് സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഷമയുടെ പ്രമേഹ നില ഉയര്‍ന്നതോതിലാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. മന്ത്രിയെ വിശദമായ പരിശോധനക്കു വിധേയമാക്കുമെന്ന് എംയ്‌സ് വൃത്തങ്ങള്‍ പറഞ്ഞു.