X

‘പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല’; ഇന്ത്യ-പാക്കിസ്താന്‍ പരമ്പരക്കെതിരെ സുഷമാസ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന്‍ ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അവലോകനയോഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

അതിര്‍ത്തിയില്‍ പാക്കിസ്താന്‍ ആക്രമണം തുടരുകയാണ്. ഇതിനു പുറമെയാണ് പാക് സൈന്യം നിരന്തരം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും. ഈ സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല. ക്രിക്കറ്റിലൂടെയല്ല നയതന്ത്രം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളില്‍ നടത്തുന്നതിന് പുറമെ നിക്ഷ്പക്ഷ വേദിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനേയും സുഷമാസ്വരാജ് എതിര്‍ത്തു.

2012-നുശേഷം അതിര്‍ത്തിയില്‍ ആക്രമണം തുടര്‍ന്നതോടെ പരമ്പര കളിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. 2007-നു ശേഷം ഇന്ത്യ-പാക് പര്യടനവും നടത്തിയിട്ടില്ല.

chandrika: