X

സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേക്ക്? മുരളി മനോഹര്‍ ജോഷിയും പരിഗണനയില്‍

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ഭരണകാലാവധി കഴിയും രാജ്യത്തിന്റെ പ്രഥമ പൗരന്‍ ആരാകാണമെന്നതു സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച സജീവമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ബിജെപി മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗമായ മുരളി മനോഹര്‍ ജോഷിയുടെ പേരും പരിഗണനയിലുണ്ട്. ഇവരെ കൂടാതെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയരുന്നുണ്ടെങ്കിലും സുഷമ സ്വരാജിന്റെ ജനപ്രിയത പാര്‍ട്ടി കണക്കിലെടുത്തേക്കുമെന്നാണ് വിവരം.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുഷമയുടെ പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും മോദിയുടെ അപ്രമാദിത്വം കാരണം അതിനു സാധിച്ചില്ല. അതിനാല്‍ ഇത്തവണ സുഷമയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. അതേസമയം, മുതിര്‍ന്ന നേതാവ് എല്‍കെ അധ്വാനിയുടെ പേര് പരിഗണിക്കില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

chandrika: