X

‘തനിക്കുമുകളില്‍ 10-15 പേര്‍, അങ്ങിങ്ങായി കൈകാലുകള്‍’: അപകടത്തിന്റെ ഭീകരത വിവരിച്ച് രക്ഷപ്പെട്ടയാള്‍

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ രാജ്യം. 237 പേരാണ് ഇതുവരെ മരിച്ചത്. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് ഒഡീഷയിലെ ബഹാനഗര്‍. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അപകടത്തെ അതിജീവിച്ചവര്‍.

‘ട്രെയിന്‍ പാളം തെറ്റിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. 10-15 പേര്‍ എന്റെ മേല്‍ വീണു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റു,’ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് പറഞ്ഞു.’ഞാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കൈകാലുകള്‍ ചുറ്റും ചിതറിക്കിടക്കുന്നത് ഞാന്‍ കണ്ടു; ഇവിടെ ഒരു കാല്‍, ഒരു കൈ അവിടെ. ഒരാളുടെ മുഖം വികൃതമായിരുന്നു, രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

 

 

 

webdesk14: