വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം.സൂപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്.ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ 21നാണ് സത്രീധന പീഡനത്തിന്റെ പേരില്‍ വിസ്മയ (24) ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ചത്.മരണത്തിനു പിന്നില്‍ തുടക്കം മുതലെ ദൂരുഹത ഉയര്‍ന്നിരുന്നു.ഇതോടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ഒളിവില്‍ പോകുകയും ഇദ്ദേഹത്തെ രാതിയോടെ പോലീസില്‍ കീഴടങ്ങുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സത്രീധനത്തിന്റെ പേരില്‍ നിരന്തരം കിരണ്‍ കുമാര്‍ വിസ്മയയെ പീഡിപ്പിച്ചതായി തെളിഞ്ഞു.വിസ്മയ ആത്മഹത്യ ചെയ്ത ദിവസവും ഇത് ആവര്‍ത്തിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദോ്യഗസ്ഥനായ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.നിലവില്‍ ഗാര്‍ഹിക-സത്രീപീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.