ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി.‘ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാം’ എന്നും മോദിയുടെ പരാമർശത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വ്യക്തമാക്കി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.2018 ഫെബ്രുവരി 7നാണ് സംഭവം.അതേസമയം, പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകാൻ കഴിയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.