പിവി അൻവർ എം.എൽ.എക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അൻവറിനോടും കുടുംബാംഗങ്ങളോടുമാണ് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.
ഇതുവരെ എംഎൽഎയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല. അൻവറിന്റേയും കുടുംബത്തിന്റേയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നു ലാൻഡ‍് ബോർഡ് കണ്ടെത്തിയിരുന്നു.
എന്നാൽ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ എംഎൽഎ അടക്കമുള്ളവർക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.