കോഴിക്കോട്: തലയില്‍ തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്‍നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
അഞ്ചുവയസ്സുള്ള മുഹമ്മദ് അലൂഫ് കത്രിക കൈയ്യില്‍ പിടിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീഴാനിടയാവുകയും അബദ്ധത്തില്‍ കത്രിക തലയില്‍ കയറുകയുമായിരുന്നു. ഉടന്‍തന്നെ പിതാവ് അബൂബക്കര്‍ കത്രിക വലിച്ചെടുക്കാന്‍ ശ്രമിക്കാതെ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആസ്പത്രിയിലെത്തിയെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തിരിച്ചറിഞ്ഞ അവിടുത്തെ ഡോക്ടര്‍മാര്‍ എമര്‍ജന്‍സി സ്‌കാനിംഗിനും ശസ്ത്രക്രിയക്കുമായി കുട്ടിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയാണ് ഉണ്ടായത്.
എമര്‍ജന്‍സി സ്‌കാനിംഗ് നടത്തിയതില്‍ നിന്ന് കത്രികയുടെ അഗ്രഭാഗം പ്രധാനപ്പെട്ട രക്തക്കുഴലുകള്‍ക്കോ, തലച്ചോറിനോ കാര്യമായ പരുക്ക് വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കി. കത്രികയുടെ പുറമേയുള്ള ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി തലയോട്ടി തുറന്ന് കത്രികയുടെ ബാക്കി ഭാഗം സൂഷ്മമായി പുറത്തേക്ക് എടുക്കുകയും ഉള്ളിലെ രക്ത സ്രാവം നിയന്ത്രിക്കുകയുമാണ് ചെയ്തത് സ്വയം കത്രിക വലിച്ചൂരാന്‍ ശ്രമിക്കാതെ ബുദ്ധിപരമായി പെരുമാറിയ മാതാപിതാക്കളുടെ മനസാന്നിദ്ധ്യത്തെ ഡോക്ടര്‍മാര്‍ പ്രത്യേകം അഭിനന്ദിച്ചു. ഒരിക്കലും കുട്ടികളുടെ കൈയ്യെത്തുന്നിടത്ത് ഇത്തരം അപകടകരമായ ഉപകരണങ്ങള്‍ വെക്കരുതെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ðഉടന്‍ സ്വയം അത് നീക്കം ചെയ്യാന്‍ തുനിയാതെ അനുയോജ്യമായ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കണമെന്നുമാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
അഞ്ച് വയസുകാരന്റെ തലയില്‍ തുളച്ചുകയറിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു