കോഴിക്കോട്: സുരേഷ്ഗോപി സ്ത്രീത്വത്തെ അപമാനിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കേസെടുത്ത് അന്വേഷണം നടത്തി ജയിലിലടക്കണമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു എന്നിവര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തക ഒരുവട്ടം തട്ടിമാറ്റിയിട്ടും വീണ്ടും അവരുടെ തോളില്‍ പിടിച്ചത് ഒരു എം.പി എന്ന നിലയില്‍ അപമാനകരമായ ചെയ്തിയാണ്. സുരേഷ് ഗോപി ഇതാദ്യമല്ല സ്ത്രീത്വത്തെ അപമാനിക്കുന്നത്്. ഇനിയെങ്കിലും നിയമത്തിന്റെ ചങ്ങലയില്‍ അദ്ദേഹത്തെ കെട്ടിയിടണമെന്നും വനിതാലീഗ് ആവശ്യപ്പെട്ടു.