X

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; വരാഹി പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും

തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ പൂരനഗരിയിലേക്കുള്ള ആംബുലന്‍സ് യാത്രയില്‍ വരാഹി പി ആര്‍ ഏജന്‍സി ജീവനക്കാരനായ അഭിജിത്തിന്റെ മൊഴിയെടുക്കും. മൊഴിയെടുക്കുന്നതിനായി അഭിജിത്തിനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് മുമ്പേ ആംബുലന്‍സ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

പൂരനഗരിയിലെത്താന്‍ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു
ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെയുള്ള പരാതി.

സംഭവം തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിന് ശേഷമാണ് ഉണ്ടായത്. പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആരോഗ്യപ്രശ്‌നം കാരണമാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയതെന്നായിരുന്നു ബിജെപിയുടെ വാദം.

webdesk18: