X

നിങ്ങള്‍ ചാണക സംഘിയെന്നു വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്; സുരേഷ് ഗോപി

കോഴിക്കോട്: ചാണക സംഘി എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി നടനും എംപിയുമായ സുരേഷ് ഗോപി. നിങ്ങള്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. പക്ഷേ ഞാന്‍, ലോകം ആരാധിക്കുന്ന നരേന്ദ്ര മോദിയുടെ പ്രഥമ ശിഷ്യനും അദ്ദേഹത്തിന്റെ പോരാളിയുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ബിജെപി പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.

നിങ്ങള്‍ സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകുന്നത്. ചില വൃത്തികെട്ട ജന്‍മങ്ങള്‍ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം പോലെ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെട്ടിയിറക്കിയ വെറും നടനായ എംപിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. കേരളത്തിലെ മറ്റ് 20 എംപിമാര്‍ ഏതേലും ഗ്രാമം ദത്തെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കെട്ടിയിറക്കിയ ഈ എംപി എന്തു ചെയ്തുവെന്ന് മനസിലാക്കാം. അതുകൊണ്ട് കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂവെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു.

 

web desk 1: