X

സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകന്‍ സുരേന്ദ്രന്‍ നിര്യാതനായി

സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന്‍ (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു.2 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. മികച്ച കര്‍ഷകനുള്ള പുരസ്‌കാരങ്ങല്‍ നേടിയിരുന്നു.

ഭാര്യ: നളിനി. മക്കള്‍: സുനില, സുനില്‍ (സലാല), സുരേഷ്. സലാലയിലുള്ള സുനിലാണ് ഇപ്പോള്‍ തോട്ടങ്ങള്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

webdesk13: