X
    Categories: indiaNews

രാഹുൽഗാന്ധിയെ ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് ഇനി അഡീഷണൽ സെഷൻസ് ജഡ്ജ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം.സൂറത്ത് മജിസ്ട്രേറ്റ് എച്ച്.എച്ച് വർമക്ക് അഡീഷണൽ സെഷൻസ് ജഡ്ജ് ആയാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.അതേ സമയം ഗുജറാത്ത് സർക്കാർ സ്ഥാനക്കയറ്റം നൽകിയ 68 ജുഡീഷ്യൽ ഉദ്യോഗസ്ഥരിൽ 40 പേരുടെ സ്ഥാനക്കയറ്റം ഗുജറാത്ത് ഹൈകോടതി റദ്ദാക്കി.21 പേരുടെ പോസ്റ്റിങ്ങിൽ മാറ്റം വരുത്തുകയും ചെയ്തു.ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് 40 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കിയത്.

 

webdesk15: