X

ഗുജറാത്തില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു

സൂറത്ത്: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്ന് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി ബാലികയുടെ മൃതദേഹം സൂറത്തില്‍ നിന്ന് കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് ദിവസത്തോളം പെണ്‍ക്കുട്ടി പീഡനത്തിരയായന്നൊണ് കരുതുന്നത്. ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ട്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ നിന്നുള്ള സാ മ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശരീരത്തിലുള്ള മിക്ക പരിക്കുകളും മരം കൊണ്ടുള്ള ആയുധംകൊ ണ്ടുള്ളതാണെന്നാണ് കരുതുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സൂറത്ത് സിവില്‍ ആസ്പത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞു. ഈമാസം ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.

chandrika: