മണിപ്പൂരിലെ സംഭവത്തെ അപലപിച്ച് സുപ്രീം കോടതി, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ റോഡിൽ നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യത്തിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആശങ്ക രേഖപ്പെടുത്തി.ദൃശ്യങ്ങൾ കടുത്ത ഭരണഘടനാ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സുപ്രിം കോടതി പറഞ്ഞു. പ്രദേശത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഇന്നലെ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഞങ്ങൾ വളരെ അസ്വസ്ഥരാണ്. ഞങ്ങളുടെ അഗാധമായ ഉത്കണ്ഠ ഞങ്ങൾ പ്രകടിപ്പിക്കുന്നു. സർക്കാർ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. ഇത് അംഗീകരിക്കാനാവില്ല,” ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു”അത്തരം അക്രമങ്ങൾക്ക് കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ചീഫ് ജസ്റ്റിസ് പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്‌പോക്പി ജില്ലയിൽ മെയ് 4 നാണ് സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറയുന്നു.