X

കാല്‍നടയാത്രയായി ഹജ്ജ്; മലയാളിയ്ക്കുവേണ്ടി പാക് പൗരന്‍ സുപ്രീംകോടതിയില്‍

മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന്‍ സുപ്രീംകോടതിയില്‍. ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിക്കുകാര്‍ക്കും വിവിധ ആഘോഷാവസരങ്ങളില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹിന്ദുക്കള്‍ക്കും വിസ അനുവദിക്കാറുണ്ട്. ഇതേ സാഹചര്യത്തില്‍ ഇസ്ലാം മതവിശ്വസിയായ ശിഹാബിന് ഹജ്ജ് നടത്താനും വിസ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഈ വര്‍ഷം ജൂണിലാണ് 8640 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്താന്‍ തുടങ്ങിയത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, വഴി മക്കയിലെത്താനായിരുന്നു തീരുമാനം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വാഗ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്താന്‍ തടഞ്ഞതിനാല്‍ പഞ്ചാബിലാണ് ശിഹാബുള്ളത്. ട്രാന്‍സിറ്റ് വിസ കിട്ടണമെന്നാണ് ശിഹാബിന്റെ ആവശ്യം. കഴിഞ്ഞമാസമാണ് ലാഹോര്‍ കോടതി സര്‍വാര്‍ താജിന്റെ ഹര്‍ജി തള്ളിയത്.

webdesk14: