ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ നിയമത്ത്ിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാമ്പത്തിക നില മാനദണ്ഡമാക്കി സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്പത്തിക സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ബില്‍.