ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി.
ഇത്തരം വിഷങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുകയെന്ന് കോടതി ചോദിച്ചു. ഇങ്ങനെ നടപടിയുണ്ടായല്‍ പൊലീസില്‍ ആളുണ്ടാവുമോ എന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഈ മാസം 27നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇടതു സര്‍ക്കാറിനെതിരെ കോടതിയുടെ പരാമര്‍ശങ്ങള്‍.
രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗാമായാണ് തന്നെ നീക്കിയതെന്നായിരുന്നു ഹരജിയില്‍ സെന്‍കുമാറിന്റെ വാദം. ടി.പി. ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതാണ് തനിക്കെതിരായ സിപിഎമ്മിന്റെ പകപോക്കലിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ജസ്റ്റിസ് മദന്‍ ബി. ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.