X

ലക്ഷദ്വീപ് മുന്‍ എംപിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലോക്‌സഭയിലെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ അംഗത്വം റദ്ദ് ചെയ്തത്. കേരള ഹൈക്കോടതി വിധിക്ക് സ്‌റ്റേ നല്‍കിയിട്ടും അംഗത്വം പുനഃസ്ഥാപിച്ചിട്ടില്ല.

webdesk14: