ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി രമണ, ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് 23നാണ് പിണറായിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി ഉത്തരവിട്ടത്.