X
    Categories: CultureMoreViews

ഖാപ് പഞ്ചായത്തുകളെ നിലക്ക് നിര്‍ത്തണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഖാപ് പഞ്ചായത്തുകളെ നിലക്ക് നിര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു. ദുരഭിമാന കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ ശക്തി വാഹിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഖാപ് പഞ്ചായത്തുകളെ നിശിതമായി വിമര്‍ശിച്ചത്. ഖാപ് പഞ്ചായത്തുകളുടെ ഒത്താശയോടെ നടക്കുന്ന ദുരഭിമാന കൊലകളും നിയമവിരുദ്ധ പ്രവൃത്തികളും തടയണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ നടത്തുന്ന വിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നതുവരെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കും. ഇരുപതിലധികം പഞ്ചായത്തുകള്‍ ദുരഭിമാന കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന ഖാപ് പഞ്ചായത്തുകളുടെ വാദം കോടതി തള്ളി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: