എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി. മൗലിക അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ ഇഡി യുടെ പ്രവര്‍ത്തനതലമുണ്ടെന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ ഇഡി അന്വേഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയത് വരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.