X
    Categories: indiaNews

ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ല; ചെന്നൈ ഹൈകോടതി വിധി ശരിവെച്ച് സുപ്രീംകോടതി

ഗൂഡല്ലൂര്‍: ഭാഗം നടത്തിയതോ വില്‍പന ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്‌ട്രേഷന് അടിയാധാരം സമര്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈകോടതി നേരത്തെ പ്രസ്താവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.

അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ച കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അടിയാധാരത്തിന്റെ പകര്‍പ്പ് രജിസ്റ്റര്‍ ഓഫിസില്‍ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഭൂമികളുടെ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാലോ, അടിയാധാരം സമര്‍പ്പിക്കാത്തതിനാലോ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്ന ചെന്നൈ ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

webdesk18: