മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. മുംബൈയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും സുരക്ഷ ഉറപ്പക്കാണമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
എന്നാല്‍ ഇതിന്റെ ചിലവ് അംബാനി തന്നെ വഹിക്കണം.രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയില്‍ വാദമുയര്‍ന്നു. നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുള്ളത്.